കഴക്കൂട്ടം: ശ്രീകാര്യം, കഴക്കുട്ടം ,പോത്തന്‍കോട് പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ കാര്യവട്ടം ജോണി എന്നറിയപ്പെടുന്ന ജോണി (46) യെ പോത്തന്‍കോട് പോലീസ് അറസ്റ്റു ചെയ്തു. മങ്ങാട്ടുകോണം സ്വദേശി പ്രീതിയെയും ഭര്‍ത്താവിനെയും മകളെയും വീടു കയറി അക്ക്രമിക്കുകയും, മോട്ടോര്‍ സൈക്കിളും വീടും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലാണ് ജോണിയെ അറസ്റ്റു ചെയ്തത്. രണ്ടു മാസം മുമ്പ് ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടതു നല്‍കാത്തതിനാല്‍ ടിപ്പര്‍ ലോറി ഡ്രൈവറെ ആക്രമിച്ചതിനു പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കി യിരുന്നു.
ജാമ്യത്തിലിറങ്ങി അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി വരവേ ആയിരുന്നു അറസ്റ്റ്. കൃഷിക്കാര്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന പച്ചക്കറികള്‍ മോഷ്ടിച്ച് ചന്തയില്‍ കൊണ്ട് വില്‍പ്പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.