നിരവധി കേസുകളില്‍ പ്രതിയായ മോഷ്ടാവിനെ പോലീസ് അറസ്റ്റു ചെയ്തു

ALP-ARREST ആലപ്പുഴ: വിവിധ കേസുകളില്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.  മാരാരിക്കുളം തെക്കുപഞ്ചായത്ത് 14-ാം വാര്‍ഡില്‍ ഓടത്തില്‍ വീട്ടില്‍ മുളകുപൊടി മനു എന്നുവിളിക്കുന്ന മനു (29) ആണ് പോലീസിന്റെ പിടിയിലായത്. 2011ല്‍ പാതിരപ്പള്ളി പെട്രോള്‍പമ്പില്‍നിന്നും പെട്രോള്‍ അടിച്ചശേഷം പണം കൊടുക്കാതെ പെട്രോള്‍പമ്പ് ജീവനക്കാരനെ മര്‍ദിച്ചു തോളില്‍കിടന്ന പണമടങ്ങിയ  ബാഗ് പിടിച്ചുപറിച്ചു കൊണ്ടു പോകാനൊരുങ്ങിയ പ്രതി ആളുകള്‍ കൂടിയപ്പോള്‍ ബാഗ് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. 2010ല്‍ തുമ്പോളിയിലുള്ള മൊബൈല്‍ഫോ ണ്‍ കടയില്‍ ഒരുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം വരുത്തിയ കേസിലെ പ്രതിയുമാണിയാള്‍.

സംഭവത്തിനുശേഷം ബംഗളൂരുവിലും ഹൈദരാബാദിലും ഒളിവില്‍കഴിഞ്ഞ പ്രതി തിരികെ നാട്ടിലെത്തിയപ്പോള്‍ പാതിരപ്പള്ളിയിലുള്ള പ്ലാസാ ബിയര്‍ പാര്‍ലറിനു സമീപത്തുവച്ച് ആലപ്പുഴ ഡിവൈഎസ്പി എം.ഇ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം പിടികൂടുകയായിരുന്നു. എസ്‌ഐ അപ്പുക്കുട്ടന്‍, സിപിഒമാരായ മധു, ഹാഷിര്‍, പോള്‍ എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related posts