പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കേപ്പന്‍ അനിയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. സഹായി സുന്ദരവും അറസ്റ്റിലായിട്ടുണ്ട. ക്രിമിനല്‍ കേസുകളിലു ള്‍പ്പെട്ട ശോഭാ ജോണിന്റെ സഹായിയാണ് കേപ്പന്‍ അനി. ഒരു സ്ത്രീയെ പണം കൊടുക്കാമെന്ന് പറഞ്ഞ് കാറില്‍ വിളിച്ചു കയറ്റിയ ശേഷം വഴയിലയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് സ്വര്‍ണമാലയും 5000 രൂപയും വില കൂടിയ മൊബൈല്‍ഫോണും കവര്‍ച്ച ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. പിന്നീട് ഇവരെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇവര്‍ പിന്നീട് സ്‌റ്റേഷനിലെത്തി നല്കിയ പരാതിയെതുടര്‍ന്ന് കേസെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍പോയി. തുടര്‍ന്ന് ഷാഡോ പോലീസിന്റെ സഹായത്തോടെ പേരൂര്‍ക്കട സിഐ പങ്കജാക്ഷന്‍, എസ്‌ഐ നാഗപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കേപ്പന്‍ അനിയും സംഘവും അറസ്റ്റില്‍
