ആലത്തൂര്‍: പാടൂര്‍ കാവശേരി രണ്ട് വില്ലേജിനുസമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യബസ് ഇന്നുപുലര്‍ച്ചെ ഒന്നരയോടെ കത്തിനശിച്ചു. ആലത്തൂര്‍-പഴയന്നൂര്‍ റൂട്ടിലോടുന്ന കൃഷ്ണകൃപ ബസിന്റെ ഉള്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. രാത്രി ഒമ്പതരയോടെ സര്‍വീസ് കഴിഞ്ഞ് വില്ലേജ് ഓഫീസിനു സമീപത്താണ് ബസ് നിര്‍ത്തിയിടാറുള്ളത്. ജീവനക്കാര്‍ തൊട്ടടുത്ത വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്.
ബസിന്റെ സീറ്റുകള്‍, ഉള്‍ഭാഗം, ചില്ലുകള്‍ എന്നിവ പൂര്‍ണമായും കത്തി. ആലത്തൂരില്‍നിന്നും ഫയര്‍ഫോഴ്സ് എസ്ഐ എ.പ്രതാപിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി. അതിനുമുമ്പേ നാട്ടുകാര്‍ തീയണച്ചതിനാല്‍ സമീപത്തെ വീടുകളിലേക്കു തീപടര്‍ന്നില്ല.
നിര്‍ത്തിയിട്ടിരുന്ന ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു
