ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബി​ജെ​പി എം​എ​ൽ​എ; പങ്കെടുത്തത് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂറുകണക്കിന് ആളുകള്‍

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച് ബി​ജെ​പി എം​എ​ൽ​എ. വെ​ള്ളി​യാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ളു​മാ​യി‌ എം​എ​ൽ​എ എം ​ജ​യ​റാം ആ​ണ് പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. തു​മ​കു​രു ജി​ല്ല​യി​ലെ തു​രു​വേ​ക​രെ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​യാ​ണ് ജ​യ​റാം.

ച​ട​ങ്ങി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. വെ​ളു​ത്ത കൈ​യു​റ​ക​ൾ ധ​രി​ച്ച് ഇ​യാ​ൾ‌ ചോ​ക്ലേ​റ്റ് കേ​ക്ക് മു​റി​ച്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് കൈ​മാ​റി.

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗു​ബ്ബി​യി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ എ​ല്ലാ​വ​ർ​ക്കും ബി​രി​യാ​ണി വി​ള​മ്പു​ക​യും ചെ​യ്തി​രു​ന്നു.

നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ ത​ന്നെ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ചി​രു​ന്നു. മാ​ർ​ച്ച് 15 ന് ​ബെ​ൽ​ഗാ​വി​യി​ൽ ന​ട​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment