തൃശൂര്‍: നിര്‍മാണ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ചുവപ്പുനാടയും അഴിമതിയുമായാണെന്നു മെട്രോമാന് ഡോ. ഇ. ശ്രീധരന്. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ തൃശൂര്‍ ചാപ്റ്ററിന്റെ ഭാരവാഹി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തു നടക്കുന്ന നിര്‍മാണ പദ്ധതികളില്‍ മൊത്തം ചെലവിന്റെ 15 ശതമാനം കൈകൂലിയാണ്. ഇതു നിര്‍മാര്‍ജനം ചെയ്യാതെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷന് ജില്ലാ ചെയര്മാന് ഡോ. രാമദാസ് അധ്യക്ഷനായി. മേയര്‍ അജിത ജയരാജന് മുഖ്യാതിഥിയായിരുന്നു. പത്മശ്രീ നേടിയ ഡോ. ടി.എ. സുന്ദര്‍മേനോനെ ചടങ്ങില്‍ ആദരിച്ചു. നഗരത്തെ ഹരിതവത്കരിക്കുക എന്ന ലക്ഷ്യത്തോടെ 5,000 വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം എന്‍ജിനീയര്‍ എസ്.എന്‍. പ്രസാദ് സുന്ദര്മേനോനു വൃക്ഷത്തൈ നല്കി നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടങ്കുളത്തി, ആര്‍കിടെക്ട് രാമകൃഷ്ണന്, വ്യാപാരി വ്യവസായി സമിതി ഏകോപന സമിതി വൈസ് പ്രസിഡന്റ് പി. പവിത്രന്, ട്രഷറര്‍ ജോര്‍ജ് കുറ്റിച്ചാക്കു, ക്രെടായി ജില്ലാ പ്രസിഡന്റ് അഡ്വ. ചെറിയാന്, അസോസിയേഷന് ട്രഷറര്‍ രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.