ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ്; 15 ദി​വ​സ​ത്തി​ന​കം  മ​റു​പ​ടി ന​ല്കി​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റും

ആ​ല​പ്പു​ഴ: തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ വാ​ട്ട​ർ​വേ​ൾ​ഡ് ടൂ​റി​സം ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലേ​ക് പാ​ല​സ് റി​സോ​ർ​ട്ടി​ന് ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സ്. അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് നോ​ട്ടീ​സ് ന​ല്കി​യി​രി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​ന​കം തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ല്കി​യി​ല്ലെ​ങ്കി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റു​മെ​ന്നും ഇ​തി​നാ​യി ചെ​ല​വാ​കു​ന്ന തു​ക ഉ​ട​മ​സ്ഥ​രി​ൽ നി​ന്നും ഈ​ടാ​ക്കു​മെ​ന്നു​മാ​ണ് നോ​ട്ടീ​സി​ലു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ എ​ട്ട്, ഒ​ന്പ​ത് വാ​ർ​ഡു​ക​ളി​ൽ നി​ർ​മി​ച്ച റി​സോ​ർ​ട്ടി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണ​വും പ്ലാ​നി​ൽ കാ​ണി​ച്ച​തി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ചു​ള്ള നി​ർ​മാ​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പ്ലാ​നി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ക്കു​ക​യോ മു​നി​സി​പ്പ​ൽ ബി​ൽ​ഡിം​ഗ് ച​ട്ട​പ്ര​കാ​രം റ​ഗു​ല​റൈ​സ് ചെ​യ്യു​ക​യോ വേ​ണം.

സ്ഥ​ല​ത്ത് ഇ​നി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്നും സെ​ക്ര​ട്ട​റി ന​ല്കി​യ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ബി​ൽ​ഡിം​ഗ്, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സം​യു​ക്ത പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നോ​ട്ടീ​സ്.

Related posts