പാരിപ്പള്ളി:നിലംതൊടാതെപായുന്നബൈക്കുകള്അപകടഭീഷണിയുയര്ത്തുന്നു.കോളജുകളുടെയും സ്കൂളുകളുടെയും പരിസരങ്ങളിലും പ്രധാന ജംഗ്ഷനുകളും കേന്ദ്രികരിച്ചു അമിതവേഗതയില്‍ ബൈക്കുകളില്‍ കൂട്ടമായെത്തുന്ന യുവാക്കള്‍ പേടിസ്വപ്നമാണ്. മറ്റു വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും ഇവര്‍ ഭീഷണിയായി മാറുന്നു.കോളജ് വിദ്യാര്‍ഥികളും അവരുടെ കൂട്ടുകാരും സംഘടിച്ചു എത്തിയാണ് ബൈക്കുകളില്‍ അഭ്യാസം നടത്തുന്നത്. നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗതയിലാണു പായുന്നത്. അമിത വേഗത്തിലെത്തുന്ന ഇവരെ പേടിച്ച് റോഡിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു.
ടൗണുകളില്‍ പോലും വേഗത കുറയ്ക്കാത്ത ഇവരെ പേടിച്ചാണ് പലരും റോഡ് മുറിച്ചു കടക്കുന്നത്.മതിയായ രേഖകളോ രജിസ്ട്രേഷന് നമ്പര്‍ പോലും ഇല്ലാത്ത ബൈക്കുകളാണ് ഇവര്‍ ഉപയോഗിക്കുന്നത് . എന്നാല്‍, പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും ഇവരുടെ അമിത വേഗതയ്ക്ക് കൂച്ചുവിലങ്ങിടാന്‍ സാധിക്കുന്നുമില്ല. അമിത വേഗത്തിലെത്തുന്ന ഇവര്വാഹന പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ കൈ കാണിച്ചാലും നിര്‍ത്താന്‍ കൂട്ടാക്കാറില്ല
. അപകട സാധ്യത മുന്നില്‍കണ്ടു പിന്തുടര്ന്നു പിടിക്കാനും ശ്രമിക്കാറില്ല. ഇത്തരത്തില്‍ അപകടരമാംവിധം വേഗതയിലെത്തുന്നവരെ പലയിടങ്ങളിലും നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്തു വിട്ടിരുന്നു. വേഗത ചോദ്യം ചെയ്യുന്നവരെ അസഭ്യം പറയുന്നതും പതിവാണ്. പ്രശ്നക്കാരായ ഇത്തരം ബൈക്ക് യാത്രികരും നാട്ടുകാരും തമ്മില്‍ തര്‍ക്കങ്ങളും സംഘര്ഷങ്ങളുംഉണ്ടാകാറുണ്ട്. വേഗതകുറച്ച് വാഹനമോടിക്കു ന്നവരുടെ അടുത്തെത്തി പരിഹസിക്കുന്നത് ഇക്കൂട്ടരുടെ വിനോദങ്ങളില്‍ ഒന്നുമാത്രം. കുടുംബ മായി യാത്ര ചെയ്യുന്നവര്‍ പലപ്പോഴും പ്രതികരിക്കാറില്ല. അവര്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്.