നിവിന്‍പോളിക്ക് തമിഴില്‍ ആറുകോടി?

nivin-paulyനിവിന്‍പോളി ഇപ്പോള്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. മലയാളത്തിനു പിന്നാലെ തമിഴിലും നിവിന്‍പോളി ഇപ്പോള്‍ ചുവടുറപ്പിക്കാന്‍ തയാറെടുക്കുകയാണ്. മുമ്പെങ്ങും ഒരു മലയാള നടനും ലഭിക്കാത്ത സ്വീകരണമാണ് ഇപ്പോള്‍ നിവിന്‍ പോളിക്ക് തമിഴകത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് കാലെടുത്തു വച്ചെങ്കിലും, മലയാള സിനിമയായ പ്രേമമാണ് നിവിന്‍ പോളിക്ക് തമിഴകത്ത് ആരാധകരെ നേടിക്കൊടുത്തത്. നേരത്തിനും, അവിയലിനും (എലി) ശേഷം നിവിന്‍ വീണ്ടും തമിഴകത്ത് എത്തുന്നത് ആരാധകര്‍ക്ക് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.  ഒരു കന്നട ചിത്രത്തിന്റെ റീമേക്കുമായാണ് ഇത്തവണ നിവിന്‍ തമിഴില്‍ എത്തുന്നത്. തമിഴില്‍ അഭിനയിക്കുന്നതിന് നിവിന്‍ വാങ്ങുന്ന പ്രതിഫലവും  ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

ആറു കോടി രൂപയാണത്രെ നിവിന്‍ പോളി പുതിയ തമിഴ് ചിത്രത്തിനു വാങ്ങുന്നത്. ചില വെബ്‌സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പോലും അന്യഭാഷയില്‍ ഇത്രയധികം പ്രതിഫലം കിട്ടിയിട്ടില്ല. കന്നടയിലെ ‘ഉളിടവരു കണ്ടാന്തേ’ എന്ന ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ അഭിനയിക്കുന്നത്. ഗൗതം സംവിധാനം ചെയ്യുന്ന ഈ ചിത്രം അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സംഗമമാണ്

പുതിയ തെലുങ്ക് ചിത്രമായ ജനത ഗരേജയില്‍ മോഹന്‍ലാല്‍ റിക്കാര്‍ഡ് പ്രതിഫലം വാങ്ങുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ അത് വെറും 5.5 കോടിരൂപയാണ്. അതിനെയും മറികടന്നാണ് ഇപ്പോള്‍ നിവിന്‍ നില്‍ക്കുന്നത്.  തമിഴ് സിനിമാ ലോകത്ത് നിവിന്‍ പോളിക്കുള്ള സ്വീകാര്യതയാണത്രെ ഇത്രയധികം പ്രതിഫലം നല്‍കി നടനെ എടുക്കാന്‍ കാരണം. പുതിയ ചിത്രമായ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിനും തമിഴകത്ത് നല്ല സ്വീകരണമാണ് ലഭിക്കുന്നത്.

Related posts