ആലപ്പുഴ: സീറ്റുവിഭജന ചര്‍ച്ചയില്‍ യുഡിഎഫ് നേതൃത്വം നീതികേടു കാണിച്ചാല്‍ പാര്‍ട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കെരള കോണ്‍ഗ്രസ് ജേക്കബ് ജോണി നെല്ലൂര്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാരിനു ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയുള്ള അവസരം യൂഡിഎഫ് നേതൃത്വം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ജില്ലാ പ്രസിഡന്റ് ജി. കോശി തുണ്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് ജോസഫ്, ബാബു വലിയവീടന്‍, തോമസ് ചുള്ളിക്കന്‍, ബി. ഷാജി, തോമസുകുട്ടി മാത്യു, നൈനാന്‍ തോമസ്, വിജയകുമാര്‍ വാലയില്‍, അഗസ്റ്റിന്‍ കരുമ്പുംകാല, ഏബ്രഹാം കുഞ്ഞപ്പച്ചന്‍, ബിജു താശിയില്‍, എന്‍. വേണുഗോപാല്‍, ബിജു വര്‍ഗീസ്, എം. സോമന്‍ എന്നിവര്‍ സംസാരിച്ചു.
നീതികേടു കാട്ടിയാല്‍ ഉചിതമായ തീരുമാനമെന്ന് ജോണി നെല്ലൂര്‍
