നൂറുശതമാനം വിജയവുമായി കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍

TVM-SSLCകഴക്കൂട്ടം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂള്‍, തോന്നയ്ക്കല്‍ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂള്‍, കഴക്കൂട്ടം അലന്‍ഫെല്‍ഡുമാന്‍ പബ്ലിക് സ്കൂള്‍, പള്ളിപ്പുറം മോഡല്‍ പബ്ലിക് സ്കൂള്‍ എന്നിവയ്ക്ക് നൂറുശതമാനം വിജയം. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 49 പേരും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങി വിജയിച്ചു. 13 പേര്‍ക്ക് 90 ശതമാനത്തിനുമുകളിലും 28 പേര്‍ക്ക് 75 ശതമാനത്തിന് മുകളിലും ബാക്കി എട്ടുപേര്‍ക്ക് 60 ശതമാനത്തിനുമുകളിലും മാര്‍ക്ക് ലഭിച്ചു.

സയന്‍സില്‍ എസ്.എ. ഷജ്‌ന 92.5 ശതമാനവും കൊമേഴ്‌സില്‍ എസ്.എം. അഭിരാമി 92.8 ശതമാനവും  മാര്‍ക്ക് നേടി ഒന്നാംസ്ഥാനത്തെത്തി. അലന്‍ഫെല്‍ഡുമാനില്‍ പകുതിയിലേറെ ഡിസ്റ്റിംഗ്ഷനിലും 97 ശതമാനത്തോളം പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. എസ്. സുഹമഫാത്തിമ സയന്‍സിലും രേഷ്മാമണികണ്ഠന്‍ കൊമേഴ്‌സിലും ഒന്നാമതെത്തി. ബ്ലൂമൗണ്ടില്‍ 23 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും 13 പേര്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

Related posts