നെടുമങ്ങാട്ട് പോലീസുകാര്‍ക്ക് വിശ്രമ മന്ദിരം നിര്‍മിക്കും :സി. ദിവാകരന്‍ എംഎല്‍എ

klm-cdivakaranനെടുമങ്ങാട് : നെടുമങ്ങാട് സബ്ഡിവിഷന്‍ കേന്ദ്രത്തിലെത്തുന്ന പോലീസുകാര്‍ക്ക് വിശ്രമ മന്ദിരം നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും , പോലീസുകാര്‍ക്കായി പാര്‍പ്പിട സമുച്ചയം ഒരുക്കുമെന്നും സി.ദിവാകരന്‍ എംഎല്‍എ.  പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.എസ്.ശബരീനാഥന്‍ എംഎല്‍എ വിതരണം ചെയ്തു .

അസോസിയേഷന്‍ റൂറല്‍ ജില്ല പ്രസിഡന്റ് വി.സതികുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം റൂറല്‍ എസ്പി ഷെഹീന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ഡിവൈഎസ്പി ശിവപ്രസാദ്, കൗണ്‍സിലര്‍മാരായ ടി.അര്‍ജുനന്‍, സുമയ്യാമനോജ് , സംസ്ഥാന സെക്രട്ടറി ജി.ആര്‍.അജിത് , ജില്ല സെക്രട്ടറി ടി.ശശിധരന്‍, ട്രഷറര്‍ എസ്.വിധുകുമാര്‍ വി.സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts