ഉ​ത്ര വ​ധ​ക്കേ​സ്; സൂ​ര​ജി​ന്‍റെ ശി​ക്ഷ ഇ​ന്ന്; സം​സ്ഥാ​ന​ത്ത് പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​കേ​സ്

 

കൊ​ല്ലം: കേ​ര​ള മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂ​ര​ജി​ന്‍റെ ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

കൊ​ല്ലം അ​ഡീ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി പ്രോ ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യ അ​ഞ്ചി​ൽ നാ​ല് കു​റ്റ​ങ്ങ​ളും സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​രു​ന്നു. 

ഗൂ​ഢാ​ലോ​ച​ന​യോ​ടെ​യു​ള്ള കൊ​ല​പാ​ത​കം (302), ന​ര​ഹ​ത്യാ​ശ്ര​മം (307), ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം (326), വ​നം-​വ​ന്യ​ജീ​വി ആ​ക്ട് (115) എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ്.

സം​സ്ഥാന​ത്ത് പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ആ​ദ്യ​കേ​സാ​ണി​ത്. പാ​മ്പി​ന്‍റെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ഡ​മ്മി പ​രീ​ക്ഷ​ണ​വും അ​ട​ക്ക​മു​ള്ള ശാ ​സ്ത്രീ​യ തെ​ളി​വു​ക​ൾ കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി.

2020 മേ​യ് ഏ​ഴി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​ഞ്ച​ല്‍ ഏ​റം സ്വ​ദേ​ശി​നി​യാ​യ ഉ​ത്ര​യെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി യി​ല്‍ മൂ​ര്‍​ഖ​ന്‍​പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment