നെടുമ്പാശേരിയില്‍ സാറ്റ്‌ലൈറ്റ് ഫോണുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍; സന്ദര്‍ശക വീസയില്‍ എത്തിയ ഇയാള്‍ തിരിച്ചു പോകാനെത്തിയപ്പോളാണു പിടിയിലായത്

phoneകൊച്ചി: സാറ്റ്‌ലൈറ്റ് ഫോണുമായി അമേരിക്കയിലെ കാസില്‍വുഡ് സ്വദേശി ഡോ. ഡാനിയേല്‍ എം. ക്രൂസ് (42) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ഭാര്യയും സുഹൃത്തുമൊത്ത് സന്ദര്‍ശക വീസയില്‍ കേരളത്തില്‍ വന്ന ഇയാള്‍ തിരിച്ചു പോകാനെത്തിയപ്പോള്‍ സിഐഎസ്എഫാണ് സാറ്റ്‌ലറ്റ് ഫോണ്‍ പിടിച്ചത്. ഒരാഴ്ച മുന്‍പ് കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കസ്റ്റംസ് പരിശോധനയില്‍ ഇത് പിടിച്ചിരുന്നില്ല. ഇയാളെ നെടുമ്പാശേരി പോലീസിന് കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൂന്നാര്‍, കുമരകം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസിച്ചിരുന്നത്. സാറ്റ്‌ലൈറ്റ് ഫോണ്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ മാത്രമെ ഉപയോഗിക്കാന്‍ കഴിയൂ. സുരക്ഷാ പ്രശ്‌നങ്ങളാണ് കാരണം. സാറ്റ്‌ലൈറ്റ് ഫോണിന്റെ ടവര്‍ ലൊക്കേറ്റ് ചെയ്യാനാവില്ല.

Related posts