നെയ്യാറ്റിന്‍കര: അഴിമതിയുടെ രാക്ഷസ രൂപമെന്ന് സിപിഎം പരിഹസിക്കുകയും അച്യൂതാനന്ദന്‍ കേസ്സ് നടത്തി ജയിലിലടയ്ക്കുകയും ചെയ്ത ബാലകൃഷ്ണപിളളയാണ് സിപിഎമ്മിന്റെ അഴിമതി വിരുദ്ധസമരത്തിലെ നായകനെന്ന് ഡിസിസി .പ്രസിഡന്റ് കരകുളം കൃഷ്ണപിളള പറഞ്ഞു. നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനു വേണ്ടിയുള്ള നവമാധ്യമപ്രചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തിന്റെ നേട്ടങ്ങള്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ മുന്നിലെത്തിക്കുവാനുളള പ്രവര്‍ത്തനം നവമാധ്യമങ്ങളിലൂടെ നിര്‍വഹിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്ത കരാണ്. ശെല്‍വരാജിന്റെ ഫേസ്ബുക്ക് ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. പത്തിലധികം വാട്ട്‌സാപ്പ് ഗ്രൂപ്പുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ രണ്ടു മിനുട്ടുളള വീഡിയോ ട്രയ്‌ലറിന്റെ പ്രകാശനവും ഡിസിസി പ്രസിഡന്റ് നിര്‍വ്വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് അവനീന്ദ്രകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ ചെങ്കല്‍ ബ്ലോക്ക് പ്രസിഡന്റ് ശ്രീധരന്‍നായര്‍ ഡിസിസി. വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, ആര്‍.ശെല്‍വരാജ്, അഡ്വ.കെ. വിനോദ്‌സെന്‍, സുകുമാരിഅമ്മ, അഡ്വ. പി.സി. പ്രതാപ് എന്നിവര്‍ പ്രസംഗിച്ചു.