നെല്ലിപ്പുഴയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നതു തോന്നുംപടി

pkd-trafficമണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത നെല്ലിപ്പുഴയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തോന്നുംപടിയായതോടെ ഗതാഗതക്കുരുക്ക് പതിവാകുന്നു. വാഹനങ്ങള്‍ ഗതാഗതനിയമം പാലിക്കാതെയാണ് കടന്നുപോകുന്നതത്രേ. ആനാട്ടുകര, പെരിന്തല്‍മണ്ണ, അലനല്ലൂര്‍, കുളപ്പാടം, കുണ്ടൂര്‍ക്കുന്ന്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്കുള്ള ബസുകളെല്ലാം അതിര്‍ത്തിയായ നെല്ലിപ്പുഴയില്‍നിന്നാണ് തിരിച്ചുപോകുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നുള്ള ബസുകളും നെല്ലിപ്പുഴ ജംഗ്ഷനില്‍നിന്ന് തിരിഞ്ഞാണ് ദേശീയപാതയിലേക്ക് കയറിവരുന്നത്.

റോഡിന് വേണ്ടത്ര വീതിയുണ്ടെങ്കിലും ഇതു വേണ്ടവിധം ഉപയോഗിക്കാനാകുന്നില്ല. നെല്ലിപ്പുഴയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ ഹോംഗാര്‍ഡിനെ നിയമിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.കുന്തിപ്പുഴ ബൈപാസ് റോഡിലൂടെ കടന്നുവരുന്ന വാഹനങ്ങളും ചെക്ക്‌പോസ്റ്റ് കവലയിലെത്തി നെല്ലിപ്പുഴയിലേക്ക് വരികയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവിടെനിന്നും പാലക്കാട്ടേയ്ക്കും പോകുന്നു. ഇതു കൂടിയാകുന്നതോടെ ഗതാഗതക്കുരുക്ക് പതിന്മടങ്ങാകുകയാണ്.

Related posts