നെല്ലിയാമ്പതിയില്‍ വിദ്യാര്‍ഥികള്‍ക്കുപ്രതിരോധ കുത്തിവയ്പ് നല്കി

tvm-injectionനെല്ലിയാമ്പതി: സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിദ്യാലയ ആരോഗ്യ പദ്ധതിയുടെയും ദേശീയ രോഗ പ്രതിരോധകുത്തിവയ്പു പരിപാടിയുടെയും ഭാഗമായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിð നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ð ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10-ാം സ്റ്റാന്‍ഡേര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ടെറ്റനസ് പ്രതിരോധ കുത്തിവയ്പു നല് കി.ടെറ്റനസ് പ്രതിരോധ കുത്തിവയ്പു പരിപാടി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ð ഓഫീസര്‍ ജെ.സാജു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സൂസന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടെറ്റനസ് രോഗബാധയെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ശിവദാസന്‍ ബോധവത്കരണ ക്ലാസ് നടത്തി. ജൂനിയര്‍ ഹെല്‍—ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഷിബു, പി.കെ.രവീന്ദ്രന്‍ അധ്യാപകരായ ദിനേഷ്, ചാമിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

പബ്ലിക് ഹെല്‍ത്ത് നഴ്‌സ് എന്‍.ഇന്ദിര, ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്മാരായ ആര്‍.രത്‌നകുമാരി, ആര്‍.ഷാഹിന, പി.രഞ്ജിനി, എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്പ്പ് നടത്തി. ഫാര്‍മസിസ്റ്റ് ആര്‍.സന്തോഷ് രവി മരുന്നുവിതരണം നടത്തി. പരിപാടിയില്‍ð സ്കൂള്‍ ഹെല്‍ത്ത് നഴ്‌സ് കുമാരി.സിനി സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആരോഗ്യം ജോയ്‌സണ്‍ നന്ദിയും പറഞ്ഞു.

Related posts