കൊല്ലം : ജനാധിപത്യവും മതനിരപേക്ഷതയും പൊതുജീവിതത്തിന്റെ അടിസ്ഥാനമൂല്യങ്ങളായി കണക്കാക്കിയിരുന്ന പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ടെന്ന് മുന്‍ ഡിസിസി പ്രസിഡന്റ് ജി. പ്രതാപവര്‍മ്മ തമ്പാന്‍ അഭിപ്രായപ്പെട്ടു. കെപിസിസി വിചാര്‍ വിഭാഗ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെഹ്രു ജന്മജയന്തിയോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നെഹ്‌റുവിന്റെ വിശ്വമാനവികതയുടെയും സ്ഥാനത്ത് വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി വിചാര്‍ വിഭാഗ് ഇരവിപുരം നിയോജകമണ്ഡലം ചെയര്‍മാന്‍ എം.കെ. ജഹാംഗീര്‍ പളളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്‍മാന്‍ ജി.ആര്‍. കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്. വിപിനചന്ദ്രന്‍, ആദിക്കാട് മധു, കെ.ബി. ഷഹാല്‍, കെ.വി. ജ്യോതിലാല്‍, ആര്‍. സുമിത്ര, എ. അസനാരുകുഞ്ഞ്, ഗോപാലകൃഷ്ണന്‍ കിളികൊല്ലൂര്‍, ശശി ഉദയഭാനു, ഷാജി ഷാഹുല്‍, സി.പി. ബാബു, ആര്‍ട്ടിസ്റ്റ് ജ്യോതിലാല്‍, സാജു നെല്ലേപറമ്പില്‍, ശശിധരന്‍പിളള, ഇസ്മായില്‍ക്കുഞ്ഞ്, കിളികൊല്ലൂര്‍ തുളസി, മയ്യനാട് അരുണ്‍, എല്‍.എഫ്, ക്രിസ്റ്റഫര്‍, എച്ച്. താജുദീന്‍ പളളിമുക്ക്, മധു കവിരാജ്, നിസാം തോണ്ടലില്‍, രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ചെയര്‍മാന്‍ ജി. ആര്‍. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ വിചാര്‍ വിഭാഗ് ഭാരവാഹികള്‍ നെഹ്‌റു പാര്‍ക്കിലെ നെഹ്രു പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി.