പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ നോട്ടയ്ക്ക് വോട്ടുചെയ്യണമെന്ന് പാലക്കാടന്‍ കര്‍ഷകമുന്നേറ്റം, ദേശീയ കര്‍ഷക സംരക്ഷണസമിതി, ജപ്തി വിരുദ്ധസമിതി കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. അധികാരത്തിലെത്താനുള്ള ആര്‍ത്തിയോടെ ഓരോമുന്നണികളും പണമൊഴുക്കി പ്രചാരണം നടത്തുകയാണ്. നാടിന്റെ നട്ടെല്ലായ കര്‍ഷകരുടെ നിലനില്പിനെ—ക്കുറിച്ച് ഇവര്‍ക്ക് ഒന്നും പറയാനില്ലെന്നും കര്‍ഷകന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കല്‍ മാത്രമാണ് നടത്തുന്നതെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
താങ്ങുവിലക്ക് നെല്ലുകൊടുത്തിട്ട് നാലുമാസമായിട്ടും വിലനല്കാത്ത സര്‍ക്കാരിനും ഇതിനെതിരേ മൗനംപാലിക്കുന്ന ഇതര ‘ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും എന്തിന് കര്‍ഷകര്‍ വോട്ടുനല്കണമെന്ന്‘ഭാരവാഹികള്‍ ചോദിച്ചു. കടംപെരുകി ആത്മഹത്യയുടെ വക്കിലെത്തി നില്ക്കുന്ന കര്ഷകന് പലിശരഹിത കടമല്ല വേണ്ടത് മറിച്ച് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാന്യമായ വിലയാണ്.
സര്‍ക്കാര്‍ സര്‍വീസിലുള്ള ഏറ്റവും താഴ്ന്ന വരുമാനത്തില്‍പ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കുന്ന പ്രതിമാസ വേതനമെങ്കിലും കര്‍ഷക കുടുംബത്തിന് ഉറപ്പാക്കുന്ന ദേശീയ കാര്‍ഷിക വരുമാന കമ്മീഷന് രൂപവത്കരിക്കുക, കര്‍ഷകക്ക് മിനിമം പെന്ഷന് മൂവായിരം രൂപയായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളോട് മുഖംതിരിച്ചു നില്ക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിനുവേണ്ടിയാണ് ഇത്തവണ നോട്ടയ്ക്ക് വോട്ടുചെയ്യാന്‍ തീരുമാനിച്ചത്.പത്രസമ്മേളനത്തില്‍ കര്‍ഷക മുന്നേറ്റം സെക്രട്ടറി പോത്തന്‍കാട് ബാലചന്ദ്രന്, ദേശീയ കര്‍ഷക സംരക്ഷണസമിതി സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്, ജപ്തി വിരുദ്ധസമിതി സെക്രട്ടറി എസ.് മണി പങ്കെടുത്തു.