കോട്ടയം: ജില്ലയിലെ മിക്ക ബാങ്കുകളിലും ഇന്നു രാവിലെ മുതല്‍ പഴയ നോട്ടുകള്‍ മാറി വാങ്ങാന്‍ എത്തുന്നവരുടെ കൈവിരലുകളില്‍ മഷി പുരട്ടി തുടങ്ങി. വലതു കൈയിലെ ചൂണ്ടു വിരലിലാണ് മഷി പതിപ്പിക്കുന്നത്. നോട്ട് മാറ്റി നല്‍കുന്നതിന് മുമ്പാണ് മഷി വിരലില്‍ പുരട്ടുന്നത്. പണം വാങ്ങാനിരിക്കുന്ന വ്യക്തി, ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരാണ് മഷി പുരട്ടുന്നത്. നോട്ട് മാറാനെത്തുന്നവര്‍ അതാത് ബാങ്കില്‍ അക്കൗണ്ടുള്ളവരാണെങ്കില്‍ അവരുടെ വിരലില്‍ മഷി പുരട്ടില്ല. കൂടാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. പകരം തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനല്‍ ബാങ്ക് ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാകും.
നോട്ടുകള്‍ മാറി വാങ്ങാന്‍ എത്തുന്നവരുടെ കൈവിരലുകളില്‍ മഷി പുരട്ടി തുടങ്ങി; അതത് ബാങ്കില്‍ അക്കൗണ്ട് ഉള്ളവരുടെ കൈയില്‍ മഷി പുരട്ടുന്നില്ല
