ഇര്‍വിംഗ്: നോര്‍ത്ത് ടെക്‌സസിലെ ഡാളസ്, ഗാര്‍ലന്‍ഡ്, ഇര്‍വിംഗ് തുടങ്ങിയ സിറ്റികളില്‍ വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപകമായ നാശനഷ്ടം. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും പല വീടിന്റെ മേല്‍ക്കൂരകളും പുറത്തു പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ ചുഴലിക്കാറ്റിന്റെ ഭീതി വിട്ടകലുന്നതിനു മുമ്പു വീണ്ടും ചുഴലിക്കാറ്റിന്റെ ഭീകരത ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അന്നു തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിച്ചുകൊണ്ടിരിക്കെയാണ് ചുഴലി നാശം വിതച്ചത്.
ഗാര്‍ലന്റില്‍ ഇഎഫ് 1 ടൊര്‍ണാഡ ആണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങിയ കാറ്റും മഴയും ബുധനാഴ്ചയും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍