പക്ഷിപ്പനിയെന്ന് സംശയം, വെട്ടിയാര്‍ താന്നിക്കുന്നില്‍ നൂറോളം താറാവുകളെ ചത്തനിലയില്‍ കണ്ടെത്തി

alp-tharavuമാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ താന്നിക്കുന്നിലെ പെരുവെലില്‍ചാല്‍ പുഞ്ചഭാഗത്ത് നൂറോളം താറാവുകളെ ചത്തനിലയില്‍ കണ്ടെത്തി. പക്ഷിപ്പനിബാധിച്ചതാണന്നാണ് സംശയം   പുഞ്ചയില്‍ പലയിടങ്ങളിലായി താറാവുകള്‍ ചത്തുപൊങ്ങികിടക്കുകയായിരുന്നു. കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തില്‍ ഒരു മാസം മുമ്പാണ് താറാവുകളെ കൂട്ടത്തോടെ എത്തിച്ചത്. ആലപ്പുഴ കുട്ടനാട് ഉള്‍പ്പടെയുള്ളമേഖലയ ില്‍കഴിഞ്ഞ വര്‍ഷം പക്ഷി പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍  കൂട്ടത്തോടെ ചത്തിരുന്നു.

രോഗം മനുഷ്യരിലേക്കും പകരുമെന്ന് പിന്നീട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധസംഘം എത്തി. ജീവനുള്ള പതിനായിര കണക്കിന് താറാവുകളെ കൊന്നു നശിപ്പിച്ചിരുന്നു   ഇവിടെ രണ്ടു മൂന്നു ദിവസമായി താറാവുകള്‍ ചത്തു പൊങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മഴ ശക്തമായതിനാല്‍ ആദ്യം ആരുടേയും ശ്രദ്ധയില്‍ പ്പെട്ടില്ല. പിന്നീട് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചതോടെയാണ് ചത്ത താറാവുകളെ നാട്ടുകാര്‍ കണ്ടെത്തിയത്. താറാവുകളുടെ ഉടമയെ ആദ്യം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് കുറത്തികാട് എസ് ഐ അനൂപും സംഘവും നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി താറാവു കളുടെ ഉടമയെ കണ്ടെത്തി. കുട്ടനാട് മങ്കൊമ്പ് സ്വദേശിയുടെതാണ് താറാവുകള്‍ കരാര്‍ തൊഴിലാളികള്‍ വിവരം അറിയിച്ചിരുന്നില്ലന്ന് ഇയാള്‍ പറഞ്ഞു.

ഇന്ന് പ്രദേശത്തെത്തി ചത്ത താറാവുകളെ നീക്കം ചെയ്ത് സംസ്ക്കരിക്കണമെന്ന് ഇയാളോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ഇന്ന് മൃഗസംരക്ഷണ വിഭാഗവും ആരോഗ്യസംഘവും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് അനിരുദ്ധന്‍ പറഞ്ഞു. അതിനുശേഷമേ താറാവുകളെ സംസ്ക്കരിക്കുകയുള്ളൂ   ഉടമകള്‍ ഏര്‍പ്പെടുത്തുന്ന കരാര്‍ തൊഴിലാളികളാണ് ഇവയ്ക്ക് തീറ്റയും മറ്റും നല്‍കി. പാടശേഖരങ്ങളില്‍ സംരക്ഷിക്കാറുള്ളത് എന്നാല്‍ താറാവുകള്‍ ചത്തതോടെ ചത്ത താറാവുകളെ കൂട്ടത്തോടെ ഉപേക്ഷിച്ച് ജീവനുള്ള കുറെയധികം താറാവുകളെയും കൊണ്ട് ഇവര്‍ പ്രദേശത്ത് നിന്നും അപ്രത്യക്ഷ മാകുകയായിരുന്നു.

Related posts