ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒരു ഡസന്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബ് അതിര്‍ത്തിയിലാണ് ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചിരിക്കുന്നത്. അതിര്‍ത്തികടന്നുള്ള ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും നുഴഞ്ഞുകയറ്റം തടയാനുമാണ് ഇത്.
നിലവില്‍ എട്ട് ഇന്‍ഫ്രാ റെഡ് ആന്‍ഡ് ലേസര്‍ രശ്മികളുടെ പ്രത്യേക സംവിധാനമാണ് അതിര്‍ത്തികളില്‍ ഭിത്തിസൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ നാലെണ്ണംകൂടി സ്ഥാപിക്കുമെന്നും ബിഎസ്എഫ് അറിയിച്ചു.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സാണ് (ബിഎസ്എഫ്) ഇന്ത്യ-പാക് അതിര്‍ത്തികളിലെ ലേസര്‍ ഭിത്തികളുടെ ചുമതല വഹിക്കുന്നത്. ജമ്മു കാഷ്മീര്‍, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തികളില്‍ ലേസര്‍ ഭിത്തികള്‍ സ്ഥാപിച്ചിട്ടുണ്ട്.