പഞ്ചായത്ത് – വില്ലേജ് ഓഫീസുകള്‍ക്ക് സമീപം വന്‍ തോടു കയ്യേറ്റം

knr-kaiattamതിരുവമ്പാടി: തിരുവമ്പാടി ടൗണില്‍ പഞ്ചായത്ത്- വില്ലേജ് ഓഫീസുകളുടെ സമീപത്ത് വന്‍തോതില്‍ തോടു കൈയേറ്റം. തിരുവമ്പാടി ഹൈസ്കൂള്‍ ഗ്രൗണ്ടിനോടു ചേര്‍ന്ന് ഒഴുകുന്ന തോടിന്റെ ചില ഭാഗങ്ങളിലാണ് വ്യാപക കൈയേറ്റം നടന്നത്. വില്ലേജ് ഓഫീസിനടത്ത് പുന്നയ്ക്കലിലേക്കുള്ള പാലത്തിനും, പുല്ലൂരാംപാറ റൂട്ടിലെ കുന്നപ്പള്ളിപ്പടി പാലത്തിനും ഇടയില്‍ തോടു ചുരുങ്ങി ഓവുചാലായി മാറിയിട്ടും അധികൃതര്‍ മൗനം തുടരുകയാണ്. വിളിപ്പുറത്ത്’ നടന്ന വന്‍ കൈയേറ്റം ഇരു ഓഫീസുകളും അറിഞ്ഞിട്ടില്ലെന്നാണ് വയ്പ്പ്.

ചിലയിടങ്ങളില്‍ ഇരുപതടി വരെ വീതിയുണ്ടായിരുന്ന തോട് ചുരുങ്ങി ചുരുങ്ങി ഓവുചാല്‍ പാകത്തിനായിട്ടു|്. തോടിന്റെ ഇരു കരകളിലും ഉള്ളവര്‍ പൊതുസ്ഥലം കൈയേറി സ്വന്തമാക്കികഴിഞ്ഞു. തോട്ടിലേക്ക് മതില്‍ ഇറക്കി കെട്ടിയശേഷം മണ്ണിട്ട് ആ ഭാഗം സ്വന്തമാക്കുന്ന വിദ്യയാണ് ഇവിടെ പ്രയോഗിക്കുന്നത്. പുന്നയ്ക്കല്‍ റോഡില്‍ നിന്ന് തോടിന്റെ അക്കരെയുള്ള വഴിയിലൂടെയാണ് ആദ്യം വാഹനങ്ങള്‍ പോയിരുന്നത്. വില്ലേജ് ഓഫീസിനു മുന്നില്‍  പാലം വന്നതോടെ ആ റോഡിപ്പോള്‍ ആരും ഉപയോഗിക്കുന്നില്ല.

റോഡ് വിജനമായതും കൈയേറ്റക്കാര്‍ക്ക് ഗുണകരമായി. കൂടരഞ്ഞി. ചവലപ്പാറ, ഒറ്റപ്പൊയില്‍, പാമ്പിഴഞ്ഞപാറ, കക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ ചെറു തോടുകള്‍ സംഗമിച്ചെത്തുന്ന ഈ തോടിന് ഏതാനും വര്‍ഷം മുമ്പുവരെ സാമാന്യം വീതിയുണ്ടായിരുന്നു. േെതാട്ടിലേക്ക് ഇറക്കി കെട്ടിയ മതില്‍ ചിലര്‍ കോണ്‍ക്രീറ്റ് ചെയത് ഉടമസ്ഥാവകാശം ഉറപ്പിച്ചുകഴിഞ്ഞു.

Related posts