പട്ടി സ്‌നേഹികളുടെ ശ്രദ്ധയ്ക്ക്; ഈ അവസ്ഥ നിങ്ങളുടെ മക്കള്‍ക്കാണെങ്കിലോ? വീടിനുള്ളില്‍ കടന്ന് തെരുവുനായ പിഞ്ചുകുഞ്ഞിനെ കടിച്ചുകീറി; സംഭവം ഇന്നു രാവിലെ ഒമ്പതിന്

Dogമഞ്ചേരി:  തെരുവുനായയുടെ അക്രമണത്തില്‍ ഒരു വയസായ കുഞ്ഞിനു സാരമായ പരിക്കേറ്റു. മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ ഇന്നു രാവിലെ ഒന്‍പതിനാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വീടിനകത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പട്ടര്‍ക്കടവ് റിയാസിന്റെ മകള്‍ ഇഷയെയാണ് നായ കടിച്ചുകീറിയത്.

കുട്ടിയുടെ മുഖത്തും തലക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. നായ കുട്ടിയെ കടിച്ചു വലിച്ചുകൊണ്ടുപോകുന്നതുകണ്ട അമ്മ കസേരകൊണ്ട് നായയെ എറിഞ്ഞു ഓടിക്കുകയായിരുന്നു. ഇന്നു രാവിലെ തെരുവുനായകള്‍ പരിസരത്തു വിലസുന്നതുകണ്ടപ്പോള്‍ വാതിലടച്ചു ഭയന്നുകഴിയുകയായിരുന്നു വീട്ടുകാര്‍.

ഇതിനിടെ ഒന്‍പതുമണിയോടെ വാതില്‍ തുറന്നപ്പോള്‍ വീണ്ടും തെരുവു നായ വീടിനകത്തുകയറി ആക്രമണം നടത്തുകയായിരുന്നു. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

Related posts