തുറവൂര്‍:അന്ധകാരനഴി വടക്കേപാലത്തിന്റെ നിര്‍മ്മാണം വീണ്ടും നിലച്ചു .പൂര്‍ത്തികരിച്ച പ്രവര്‍ത്തനങ്ങളുടെ പണം ലഭിക്കത്തതാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിലക്കാന് കാരണമെന്നു പറയപ്പെടുന്നു. മുന്കരാറു കാരനും പണം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കരാറില്‍ നിന്നു് പിന്മാറിയിരുന്നു. ഇതേ തുടര്‍ന്ന് ഒരു വര്‍ഷത്തോളം പാലം പണി നിലച്ചിരുന്നു. ഇതേ തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി നിര്‍മ്മാണ പ്രവര്‍ത്തനം പുതിയകരാറുകാരെ ഏല്‍പ്പിച്ചത്.
തുടക്കത്തില്‍ ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദൃത ഗതിയില്‍ നടത്തിയിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.ഇത് നാലാം തവണയാണ് നിര്‍മ്മാണ പ്രവര്‍ത്തനം നിലക്കുന്നത്. ഇതിനോടൊപ്പം നിര്‍മ്മാണം ആരംഭിച്ചതെക്കേപ്പാലം പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്ഘാടനം ചെയ്തിരുന്നു. നിലവില്‍ പാലത്തിന്റെ രണ്ടു ഭാഗത്തിന്റെയും പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.ഇനിയുള്ളത് മദ്ധ്യഭാഗത്തിന്റെ സ്പാന്‍ നിര്‍മ്മാണം മാത്രമാണ്.ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പാലം നിര്‍മ്മാണം നടക്കുന്നത് .