സ്വന്തം ലേഖകന്‍
കൊച്ചി: ഓണം, ബക്രീദ്, ശ്രീനാരായണ ജയന്തി അവധികള്‍ അടുത്തടുത്തു വരുന്നതിനാല്‍ ഏഴു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 10 മുതല്‍ 14 വരെ അഞ്ചു ദിവസം തുടര്‍ച്ചയായും 16, 18 തീയതികളിലുമാണു ബാങ്കുകള്‍ അടഞ്ഞുകിടക്കുക. പത്താം തീയതി രണ്ടാം ശനിയാഴ്ചയാണ്. 11നു ഞായറും 12നു ബക്രീദും തുടര്‍ന്നു രണ്ടു ദിവസം ഓണം അവധികളും 16നു ശ്രീനാരായണ ജയന്തിയും ആണ്. 15നും 17നും മാത്രമാണു ബാങ്കുകള്‍ക്കു പ്രവൃത്തിദിവസം. 18 ഞായറാഴ്ചയാണ്.
ഇടയ്ക്കുള്ള പ്രവൃത്തിദിവസങ്ങളില്‍ ജീവനക്കാര്‍ അവധി എടുക്കാനുള്ള സാധ്യതയുമുണ്ട്. പ്രാദേശികമായ ഉത്സവങ്ങളെത്തുടര്ന്നുള്ള അവധികളായതിനാല്‍ കേരളത്തില്‍ മാത്രമാണ് ഈ സവിശേഷ സാഹചര്യം. അവധികള്‍ എടിഎം ഇടപാടുകാരെ ബാധിക്കാതിരിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. 12, 13, തീതികളില്‍ എടിഎമ്മുകളില്‍ പണം നിറയ്ക്കണമെന്ന് ഔട്ട് സോഴ്സിംഗ് ഏജന്‍സികള്‍ക്കു നിര്‍ദേശമുണ്ട്. 15ഉം 17ഉം പ്രവൃത്തിദിവസങ്ങളായതിനാല് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രശ്നം ഉണ്ടാകാന്‍ സാധ്യതയില്ല. ഒക്ടോബറില്‍ വിജയദശമിയുടെ സമയത്തു നാലു ദിവസം ബാങ്ക് അവധിയായിരിക്കും.