സുല്‍ത്താന്‍ ബത്തേരി: ജില്ലാ ടൂറിസം വകുപ്പിന് മുതല്‍ക്കൂട്ടാകേണ്ട ബത്തേരി ടൗണ്‍ സ്ക്വയറിന്റെ നിര്‍മാണം പാതിവഴിയില്‍. സംസ്ഥാന ടൂറിസം വകുപ്പിന്റെ കോടികള്‍ മുടക്കി നിര്‍മാണം തുടങ്ങിയ ടൗണ്‍ സ്ക്വയറാണ് ഫണ്ടില്ലാത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുന്നത്. ബത്തേരി സെന്റ് മേരീസ് കോളജിന് സമീപത്ത് മൂന്ന് ഏക്കറയോളം സ്ഥലത്ത് 2009-ലാണ് ടൗണ്‍ സ്ക്വയറിന്റെ നിര്‍മാണം തുടങ്ങിയത്.
രണ്ട് ഓപ്പണ്‍ തിയറ്ററും ഒരു വാട്ടര്‍ ഫാള്‍ അടങ്ങിയ കുളവും ഒരു പു മൈതാനവുമാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്ലാന്‍ പ്രകാരം നിര്‍മിക്കേണ്ടത്. എന്നാല്‍ പുല്മൈതാനത്തിനുവേണ്ടി ഒരുക്കിയ നിലം കാടുമൂടി കിടക്കുകയാണ്. ഓപ്പണ്‍ തിയറ്ററിനായി സജ്ജീകരിച്ച ഇടങ്ങളിലെ ടൈല്‍സുകളും ഇന്റര്‍ ലോക്കുകളും ഇളകി പൊട്ടിതുടങ്ങി. ടൗണ്‍ സ്ക്വയര്‍ കവാടത്തിലെ ഇരുമ്പ് ഗേറ്റുകള്‍ തുരുമ്പെടുത്ത് തുടങ്ങി. ഇതിനിടയിലും ടൗണ്‍ സ്ക്വയര്‍ സന്ദര്‍ശിക്കാനും നഗരത്തില്‍നിന്ന് മാറി പ്രകൃതിയുടെ ഇഴകിച്ചേരാനും ഏറെ പേരാണ് ദിവസവും ഇവിടെയെത്തുന്നത്.
നിലവില്‍ ഇവിടെയെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങളോ ടോയ്ലറ്റ് സംവിധാനങ്ങളോ സജ്ജീകരിച്ചിട്ടില്ല. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചുപോയെങ്കിലും യതൊരു നടപടിയും നിലവില്‍ സ്വീകരിച്ചിട്ടില്ല. ജില്ലയിലെ പ്രാദേശിക ടൂറിസത്തിന് ഏറെ ഗുണം ചെയ്യുന്ന ടൗണ്‍ സ്ക്വയറിന്റെ തുടര്‍പ്രവൃത്തികള്‍ എത്രയും പെട്ടെന്ന് തീര്‍ക്കേണ്ടതാണ്.