മൂവാറ്റുപുഴ : പതിനാലുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച പെയിന്റിംഗ് തൊഴിലാളിയായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. മുടവൂര്‍ വേലക്കോട്ടില്‍ അജാസി(25)നെയാണ് റിമാന്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ വളക്കുഴി റോഡിലുള്ള വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി റോഡിലെത്തി നാട്ടുകാരോട് വിവരം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ അജാസിനെ തടഞ്ഞുവച്ച് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. സമീപത്തെ കെട്ടിടത്തില്‍ പെയിന്റിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന അജാസ് ദിവസങ്ങളായി പെണ്‍കുട്ടിയെ നിരീക്ഷിച്ചശേഷമാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പതിനാലുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം;പ്രതിയെ റിമാന്‍ഡ് ചെയ്തു
