വേ​ര്‍​പി​രി​ഞ്ഞ ഭ​ര്‍​ത്താ​വ് മകളെ കാണാനെത്തുമ്പോൾ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി അ​തി​ഥി​യാ​യി ക​ണ​ക്കാ​ക്ക​ണമെന്ന് കോടതി; അപ്പീൽ നൽകി യുവതി; പിന്നീട്  സംഭവിച്ചത് കണ്ടോ…


ചെ​ന്നൈ: വേ​ർ​പി​രി​ഞ്ഞ ഭ​ർ​ത്താ​വ് കു​ട്ടി​യെ കാ​ണാ​നെ​ത്തു​മ്പോ​ൾ ചാ​യ​യും പ​ല​ഹാ​ര​വും ന​ൽ​കി അ​തി​ഥി​യാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ഒ​രാ​ൾ മ​റ്റൊ​രാ​ളോ​ട് എ​ങ്ങ​നെ പെ​രു​മാ​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന ഉ​ത്ത​ര​വ് ഉ​ചി​ത​മ​ല്ലെ​ന്ന് ജ​സ്റ്റീ​സ് പ​രേ​ഷ് ഉ​പാ​ധ്യാ​യ​യും ജ​സ്റ്റി​സ് ഡി. ​ഭ​ര​ത​ച​ക്ര​വ​ർ​ത്തി​യു​മ​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ​മോ​ച​നം നേ​ടി​യ ഭ​ർ​ത്താ​വ് മ​ക​ളെ കാ​ണാ​ന​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് മ​ക്ക​ളു​ടെ മു​ന്നി​ൽ അ​ച്ഛ​നും അ​മ്മ​യും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റ​ണ​മെ​ന്ന് ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ രാ​മ​സ്വാ​മി​യു​ടെ ഏ​കാം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ച​ത്.

അ​ച്ഛ​ൻ കാ​ണാ​നെ​ത്തു​മ്പോ​ൾ ചാ​യ​യും ഭ​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നും മ​ക​ളോ​ടൊ​പ്പം ഇ​രു​വ​രും അ​ത് ക​ഴി​ക്ക​ണ​മെ​ന്നും ബാ​ങ്കു​ദ്യോ​ഗ​സ്ഥ​യാ​യ അ​മ്മ​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ത്തു​വ​യ​സ് മാ​ത്ര​മു​ള്ള മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഇ​രു​വ​ർ​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തു.

ഈ ​വി​ധി​ക്കെ​തി​രേ യു​വ​തി ന​ൽ​കി​യ അ​പ്പീ​ൽ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് ഡി​വി​ഷ​ൻ​ബെ​ഞ്ച് ഉ​ത്ത​ര​വ്. ഗു​രു​ഗ്രാ​മി​ൽ ജോ​ലി​കി​ട്ടി​യ ത​നി​ക്ക് മു​ൻ​ഭ​ർ​ത്താ​വി​ന് മ​ക​ളെ കാ​ണാ​ൻ എ​പ്പോ​ഴും അ​വ​സ​രം ഒ​രു​ക്കാ​നാ​യെ​ന്നു വ​രി​ല്ലെ​ന്ന് അ​വ​ർ ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment