പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു; പീഡിപ്പിച്ചത് ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ; ഒരു മാസത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ്

rAPEEEപാലാ: രാമപുരത്തിനു സമീപം കോളനിയില്‍ ബുദ്ധിമാന്ദ്യമുള്ള പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അയല്‍വാസിയായ അന്‍പത്തിരണ്ടുകാരനെ റിമാന്‍ഡ് ചെയ്തു. രാമപുരം സ്വദേശി അപ്പുക്കുട്ടന്‍(52)നെയാണ് പാലാ  കോടതി റിമാന്‍ഡ് ചെയ്തു.  സമീപത്തെ വീട്ടിലെ ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ  ഇയാള്‍ ഒരു മാസത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് രണ്ടുമാസം മുന്‍പ് വീടുവിട്ട് പോയിരുന്നു.

പിതാവ് അസുഖ ബാധിതനായി കിടപ്പിലായതോടെ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് കുട്ടികളെയും അനാഥാലയങ്ങളിലാക്കുകയായിരുന്നു.  സ്‌പെഷല്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലമായതിനാലാണ് വീട്ടിലെത്തിയത്. അന്നു മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് വയറുവേദന കലശലായതിനെ തുടര്‍ന്ന് അയല്‍വാസികളായ സ്ത്രീകള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. അയല്‍വാസികള്‍ വാര്‍ഡിലെ വനിതാ പഞ്ചായത്തംഗത്തെ വിവരമറിയിക്കുകയും തുടര്‍ന്ന് രാമപുരം പോലീസിലറിയിക്കുകയുമായിരുന്നു. രാമപുരം സിഐ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം.എസ് രാജീവ്, എഎസ്‌ഐ സിബി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷീജ എന്നിവരടങ്ങിയ സംഘമാണ്  അപ്പുക്കുട്ടനെ പിടികൂടിയത്.

Related posts