പതിമൂന്നു സെക്കന്‍ഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കന്‍ഡ് നോക്കുന്നതിനു കുഴപ്പമുണ്ടോ ? ഋഷിരാജ് സിംഗിന് വായിനോക്കികളുടെ ആറു സംശയങ്ങള്‍

rishiഒരു പുരുഷന്‍ പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാമെന്നാണ് കഴിഞ്ഞ ദിവസം നമ്മുടെ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞത്. സോഷ്യല്‍ മീഡിയ ഇത് വലിയ ആഘോഷമാക്കി. ഇതിനിടെ കമ്മീഷണറോടു ചോദിക്കാന്‍ ഏതാനും സംശയങ്ങളുമായെത്തിയിരിക്കുകയാണ് വായിനോക്കികള്‍. ഫേസ്ബുക്കിലാണ് ഈ സംശയങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പതിനാല് സെക്കന്‍ഡ് ആരെങ്കിലും നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാം; ഋഷിരാജ് സിങ്..
അപ്പോള്‍ സാറേ ഞങ്ങള്‍ വായിനോക്കികള്‍ക്കു ചില സംശയങ്ങള്‍ ഉണ്ട്…. ചോദിക്കട്ടെ…

1. പതിനാലു സെക്കന്‍ഡ് തന്നെ നോക്കിയോ എന്നറിയാനായി പെണ്‍കുട്ടിയും തിരിച്ചു നോക്കുന്നുണ്ടാവില്ലേ? അപ്പൊ കേസ് എങ്ങനെ വരും സാറേ?

2. കോങ്കണ്ണ് ഉള്ളവര്‍ക്ക് ഡിസ്കൗണ്ട് ഉണേ്ടാ സാറേ?

3. പതിമൂന്നു സെക്കന്‍ഡ് നോക്കിയിട്ടു ഒന്ന് കണ്ണടച്ചിട്ടു വീണ്ടും പതിമൂന്നു സെക്കന്‍ഡ് നോക്കുന്നതിനു കുഴപ്പമുണേ്ടാ? അങ്ങനെ ഒരിക്കലും പതിനാലു സെക്കന്‍ഡ് ആകാതെ നോക്കിയാല്‍ മതിയോ? അപ്പൊ കേസ് എങ്ങനെയാവും സാറേ?

4. കൂളിംഗ് ഗ്‌ളാസ് വെച്ചു നോക്കുന്നതിനു കുഴപ്പമുണേ്ടാ സാറേ?

5. ഇനി മുതല്‍ പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഓരോ പതിമൂന്നു സെക്കന്‍ഡ് ആകുന്നതിനു മുന്നേ മുന്നറിയിപ്പ് തരാന്‍ ബ്രോക്കറെ ഏര്‍പ്പെടുത്തുന്നതിന് കുഴപ്പമുണേ്ടാ സാറേ?

6. പതിനാലു സെക്കന്‍ഡ് എന്നുള്ളത് മുപ്പതു സെക്കന്‍ഡാക്കി തരാന്‍ പറ്റുമോ സാറേ…കാരണം ഇന്നത്തെ കാലത്തു ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ തന്നെ അഞ്ചു സെക്കന്‍ഡ് വേണം.

ലക്ഷോപലക്ഷം വായിനോക്കികളായ ആണുങ്ങളുടെ ഈ ആശങ്കകള്‍ ഉടന്‍ തന്നെ പരിഹരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…

Related posts