പത്തനാപുരം മാങ്കോട് ഭാഗത്ത് കുടിവെള്ള ക്ഷാമം വര്‍ധിച്ചു

klmWATERപത്തനാപുരം : കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പൊതു കുളത്തില്‍ നിന്നും മലിനജലം ശേഖരിക്കേണ്ട ഗതികേടിലാണ് മാങ്കോട് ആനവേലിക്കല്‍ ഭാഗത്തെ കുടുംബങ്ങള്‍.കിണറുകള്‍ ഇല്ലാത്ത ഇവരുടെ ഏകാശ്രയം സമീപത്തെ വീടുകളിലെ കിണറുകളായിരുന്നു. എന്നാല്‍ വരള്‍ച്ച രൂക്ഷമായതോടെ കിണറുകളിലെ ജലം വറ്റുകയും ചെയ്തു.പഞ്ചായത്ത് ഇവര്‍ക്കായി കുടിവെള്ള പദ്ധതികളോ,ടാങ്കറുകളില്‍ ജലമെത്തിക്കുന്ന പ്രവര്‍ത്തനങ്ങളോ ഇതുവരെ ആരംഭിച്ചി ട്ടില്ല.ഇതോടെ നിവര്‍ത്തിയില്ലാതെ പ്രദേശവാസികള്‍ സമീപത്തെ കുളം ശുചീകരിച്ച് ജലമെടുക്കുകയായിരുന്നു. പത്തോളം കുടുംബങ്ങളാണ് കുളത്തിലെ ജലം ഉപയോഗിക്കുന്നത്.കുളിക്കാനും കുടിക്കാനും അടക്കം എല്ലാ ഗാര്‍ഹികാവശ്യങ്ങള്‍ക്കും ഈജലമാണ് ഇവര്‍ ഉപയോഗിക്കുന്നത്.പത്തനാപുരം ഗ്രാമപഞ്ചായത്തിലെ മാങ്കോട് വാര്‍ഡില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇ എം എസ് ഭവനപദ്ധതി പ്രകാരമാണ് പഞ്ചായത്ത് ആനവേലിക്കലില്‍ സ്ഥലവും വീടും നല്‍കിയത്.വീട് വച്ച് നല്‍കിയെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിരുന്നില്ല.മൂന്ന് സെന്റ് സ്ഥലം വാഗ്ദാനം നല്‍കിയിട്ട് വീട് വയ്ക്കാന്‍ മാത്രമാണ് സ്ഥലം നല്‍കിയതെന്നും ആരോപണം ഉണ്ട്.ഇത് കാരണം കിണറ് കുഴിക്കാന്‍ പോലും സൗകര്യമില്ലഎന്നതാണ്‌സത്യാവസ്ഥ.ആനവേലിക്കലിന് പുറമേ മാങ്കോട് അഞ്ചേക്കര്‍ പ്രദേശത്തെ സ്ഥിതിയും വ്യത്യസ്തമല്ല.മുപ്പത് പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ഇവിടെ വീട് നല്‍കിയത്.

എന്നല്‍ നിലവില്‍ പത്ത് കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ ഉള്ളത്.കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകുകയാണ് ഉണ്ടായത്.ഈപ്രദ്ദേശത്ത് കുടിവെള്ളപദ്ധതികള്‍ സ്ഥാപിക്കണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.എന്നാല്‍ ഇതിനാവശ്യമായ ഒരു നടപടികളും അധികൃതര്‍ ആരംഭിച്ചിട്ടില്ല.

Related posts