പത്തനാപുരം: തെരുവ് നായ്ക്കളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. മേയാന്‍ വിട്ടിരുന്ന കുട്ടിയാടിന്റെ വായ ഭാഗമാണ് തെരുവ് നായ കടിച്ചെടുത്തത്.കടയ്ക്കാമണ്‍ അംബേദ്ക്കര്‍ കോളനിയില്‍ പ്ലോട്ട് നമ്പര്‍( ബി )യില്‍ സേതുവിന്റെ ആട്ടിന്‍ കുട്ടിയെയാണ് നായ ആക്രമിച്ചത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും നായ്ക്കള്‍ കടന്നുകളഞ്ഞു.ആടിന്റെ വായ ഭാഗം പൂര്‍ണമായും നായ്ക്കള്‍ കടിച്ചെടുത്ത നിലയിലാണ് . ഇതിനാല്‍ തീറ്റ തിന്നാന്‍ പറ്റാത്ത ദയനീയ അവസ്ഥയാണ്.
നായ്ക്കള്‍ കടിച്ച ആട്ടിന്‍ കുട്ടിയുമായി മൃഗാശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ഇല്ലാ എന്നു പറഞ്ഞ് മടക്കിയയച്ചു. ചോദിച്ചപ്പോള്‍ ഡോക്ടര്‍ കോണ്‍ഫറന്‍സിന് പോയി എന്നാണ് അറിയിച്ചത്. പിന്നീട് ഉടമസ്ഥന്‍ സ്വകാര്യ മൃഗാശുപത്രിയില്‍ എത്തിയാണ് ചികിത്സിച്ചത് . ഒരാഴ്ച മുമ്പാണ് അലിമുക്ക് പൂവണ്ണും മൂട്ടില്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിന്റെ ചെവി തെരുവ് നായ കടിച്ചെടുത്തത്. രണ്ടാഴ്ച മുമ്പാണ് പട്ടാഴിയില്‍ ഗര്‍ഭിണി ഉള്‍പ്പെടെ പത്തോളം പേരെ തെരുവ് നായ കടിച്ചത്.ദിനം പ്രതി വര്‍ധിച്ചു വരുന്ന തെരുവ് നായ ആക്രമണത്തില്‍ ഭയന്നിരിക്കുകയാണ് മലയോര വാസികള്‍.