പത്തനാപുരത്ത് സ്വകാര്യബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും

tvm-accidentപത്തനാപുരം: സ്വകാര്യബസ് മറിഞ്ഞ് 20പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.10ഓടെ മഞ്ഞക്കാല പുത്തനം ജംഗ്ഷനിലായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാരും പത്തനാപുരം പോലീസുമെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.  പത്തനാപുരത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.

Related posts