ഈ വീട്ടമ്മയ്ക്ക് നല്കാം സല്യൂട്ട്, മൂന്നു കോടിയുടെ വീടുണ്ടായിട്ടും തെരുവില്‍ ഭക്ഷണവില്പന, ദിവസവരുമാനം 3000 രൂപ!

urvasiiiഉര്‍വശി യാദവ് എന്ന വീട്ടമ്മയാണ് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലെ താരം. ഗുര്‍ഗാവുണില്‍നിന്നുള്ള ഉര്‍വശി യാദവാണ് മനസു വച്ചാല്‍ അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ചത്. മൂന്നു കോടി രൂപയുടെ വീടും കാറും ഉണ്ടായിരുന്ന ഉര്‍വശി തെരുവില്‍ ഭക്ഷണം വിറ്റ് ഉപജീവനം നടത്തുന്ന കഥയിലൂടെ ഒന്നു യാത്ര ചെയ്താലോ…

മൂന്നു മാസം മുമ്പു വരെ ഉര്‍വശിയുടെ ജീവിതം ഇങ്ങനെയൊന്നുമായിരുന്നില്ല. വന്‍കിട കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ്. രണ്ടു ചെറിയ കുട്ടികള്‍. സുഖംനിറഞ്ഞ ജീവിതം. അങ്ങനെയിരിക്കെയാണ് ഒരു റോഡപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇടുപ്പെല്ല് മാറ്റിവയ്‌ക്കേണ്ടിവന്നു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഭര്‍ത്താവിനു ജോലിക്കു പോകാന്‍ വയ്യാതായി. കുടുംബബജറ്റ് താറുമാറായതോടെ ജോലിക്കു പോകാന്‍ ഉര്‍വശി നിര്‍ബന്ധിതയായി. ആദ്യം നേഴ്‌സറി ടീച്ചറായി അടുത്തുള്ള ആംഗന്‍വാടിയില്‍ പോയെങ്കിലും ശമ്പളം നാമമാത്രമായതിനാല്‍ അത് ഉപേക്ഷിച്ചു.

22

ഭക്ഷണം തയാറാക്കാന്‍ ഇഷ്ടമുള്ള ആളായിരുന്നു ഉര്‍വശി. താല്പര്യമുള്ള മേഖലയില്‍ തന്നെ ഒരു സംരംഭം തുടങ്ങിക്കൂടേയെന്ന ചിന്ത ചെറിയൊരു പെട്ടിക്കടയായി മാറി. വീടിനടുത്തു തന്നെയുള്ള തെരുവിലായിരുന്നു ഉര്‍വശിയുടെ കൊച്ചു പെട്ടിക്കട. രുചികരമായ വിഭവങ്ങളിലൂടെ തുടക്കത്തില്‍ തന്നെ ആളുകളെ ആകര്‍ഷിക്കാന്‍ ഉര്‍വശിക്കായി. ഫേസ്ബുക്കില്‍ ഉര്‍വശിയുടെ കടയെ സംബന്ധിച്ച പോസ്റ്റ് ഹിറ്റായതോടെ കടയില്‍ നിന്നു തിരിയാന്‍ നേരമില്ലാത്ത അവസ്ഥയും. രാവിലെ 8.30നു കട തുറന്നാല്‍ 4.30ന് അടയ്ക്കുംവരെ തിരക്കോട് തിരക്ക് തന്നെ. ദിനംപ്രതി 2,500-3,000 രൂപയ്ക്കടുത്ത് വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉര്‍വശി പറയുന്നു.

Related posts