പത്താന്‍കോട് ഭീകരാക്രമണം: എന്‍ഐഎ എഫ്ബിഐയുടെ സഹായം തേടി

fbiന്യൂഡല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുഎസ് ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായം തേടി. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പാക്കിസ്ഥാന്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ പത്താന്‍കോട് സന്ദര്‍ശനത്തിനു ശേഷമാണ് എന്‍ഐഎയുടെ നീക്കം.

ഭീകരാക്രമണത്തിനുശേഷം ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന വീഡിയോ രണ്്ടു വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അല്‍ഖലാം ഡോട്ട് കോം, രംഗോനൂര്‍ ഡോട്ട് കോം എന്നീ സൈറ്റുകളിലാണു വീഡിയോ വന്നത്. ഈ സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യുഎസിലാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനാണ് എന്‍ഐഎ എഫ്ബിഐയുടെ സഹായം തേടുന്നത്.

ഭീകരാക്രമണത്തെ പാക്കിസ്ഥാനുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പാകിസ്ഥാനില്‍ പോയി ശേഖരിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എന്‍ഐഎ ഇപ്പോള്‍.

Related posts