ഇസ്ലാമാബാദ്: പത്താന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമായിരുന്നെന്ന് പാക് അന്വേഷണ സംഘത്തെ(ജെഐടി) ഉദ്ധരിച്ച് പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍. കൃത്യമായ തെളിവില്ലാതെ പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സംഘത്തോട് ഇന്ത്യ സഹകരിച്ചില്ലെന്നും പാക് ദിനപത്രമായ പാക്കിസ്ഥാന് ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പത്താന്‍കോട് ആക്രമണത്തെ സംബന്ധിച്ച രഹസ്യവിവരം ഇന്ത്യയ്ക്ക് നേരത്തെ ലഭിച്ചിരുന്നു. ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നതിന് തെളിവില്ല. അന്വേഷണത്തെ തടസപ്പെടുത്തുന്ന നടപടികളാണ് ഇന്ത്യ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം നടത്തിയ ഭീകരര്‍ നിമിഷങ്ങള്‍ക്കകം കൊല്ലപ്പെട്ടു. എന്നാല്‍ ലോകശ്രദ്ധ നേടുന്നതിനായി ആക്രമണം ഇന്ത്യ മൂന്നുദിവസത്തേക്ക് നീട്ടുകയായിരുന്നു. പാക്കിസ്ഥാനെ താഴ്ത്തികെട്ടുക എന്ന ലക്ഷ്യത്തോടെ നടത്തിയ നാടകമാണ് ഭീകരാക്രണമെന്നും പത്രമ റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘത്തിലെ ഒരാള്‍ പറഞ്ഞതായും പത്രം അവകാശപ്പെടുന്നു.
പാക്കിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ സംഘം മാര്‍ച്ച് അവസാനം പത്താന്‍കോട് വ്യോമസേനാ താവളത്തിലെത്തി തെളിവുകള്‍ എടുത്തിരുന്നു. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) പ്രതിനിധിയും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായിരുന്ന ഗുര്‍ദാസ്പുര്‍ പോലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗിനെയും സംഘം ചോദ്യം ചെയ്തിരുന്നു.