പന്തളം: പന്തളം നഗരസഭയിലെ 14ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം നിലനിര്‍ത്തി. ബിജെപിയുടെ ധന്യ ഉദയചന്ദ്രനാണ് 111 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇവര്‍ക്ക് 316 വോട്ട് ആകെ ലഭിച്ചു. യുഡിഎഫിലെ എം.മനോജ്കുമാറിനു 205 വോട്ടും എല്‍ഡിഎഫിലെ ആര്‍.ജ്യോതികുമാറിനു 176 വോട്ടും സ്വതന്ത്രനായ രാജേഷിനു ഒരു വോട്ടും ലഭിച്ചു.
ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ നിന്ന് വിജയിച്ച ബിജെപിയിലെ ഉദയചന്ദ്രന്‍ കഴിഞ്ഞ ഡിസംബര്‍ 15ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതരെഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉദയചന്ദ്രന്റെ ഭാര്യയാണ് ഇന്നലെ നടന്ന വോട്ടെടുപ്പില്‍ വിജയിച്ച ധന്യ. എല്‍ഡിഎഫ്-15, യുഡിഎഫ്-11, ബിജെപി-ഏഴ് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.