ശ്രീകണ്ഠപുരം: പയ്യാവൂര്‍ ടൗണില്‍ ആയുര്‍വേദ മരുന്നുകട കത്തിനശിച്ചു. സദാനന്ദന്‍ വൈദ്യരുടെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ ഔഷധശാലയാണ് ഇന്നലെ രാത്രി 9.30 ഓടെ കത്തിനശിച്ചത്. നാലു മുറികളുള്ള കടയിലെ രണ്ടു മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്റ്റോര്‍ റൂമും ഡോക്ടറുടെ പരിശോധന മുറിയുമാണ് കത്തിനശിച്ചത്. അങ്ങാടിമരുന്നുകളും കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമന സേനയും പയ്യാവൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണു തീയണച്ചത്.
പയ്യാവൂരില്‍ ആയുര്‍വേദ മരുന്നുകടയ്ക്ക് തീപിടിത്തം; മൂന്നുലക്ഷം രൂപയുടെ നഷ്ടം
