പരവൂരില്‍ കുടിവെള്ളത്തിനായി ജനംപരക്കം പായുമ്പോള്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

klm-waterപരവൂര്‍ :പരവൂരിന്റെ ദാഹം തീര്‍ക്കാന്‍ വിവിധ സംഘടനകള്‍ശ്രമിക്കുന്വോഴും  പരവൂരിലെ വിവിധഭാഗങ്ങളില്‍ വാട്ടര്‍അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെളളം നഷ്ടമാകുന്നു.അപ്രതീക്ഷിതമായുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ വീടുകളും കിണറുകളും തകര്‍ന്നു. പ്രദേശത്തെ കിണറുകളില്‍ മനുഷ്യാവശിഷ്ടങ്ങളടക്കം ചിതറിവീണ് കിണറുകള്‍ മിക്കതും ഉപയോഗശൂന്യമാണ്. കുടിവെളളത്തിനായി ജനം പരക്കംപായുമ്പോഴാണ് പരവൂരിലും സമീപ പ്രദേശങ്ങളിലുംവാട്ടര്‍ അഥോറിറ്റിയുടെ  പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നത്.

കടുത്ത വേനലില്‍ ഒരിറ്റ് വെളളത്തിനായി ജനം പരക്കം പായുകയാണ്. കിണറുകള്‍ ഉപയോഗശൂന്യമായതോടെ കുടിവെള്ള ക്ഷാമം വര്‍ധിച്ചിരിക്കുകയാണ്. ഇത് പരിഹരിക്കാന്‍ വിവിധ സംഘടനകള്‍ ഉള്‍പ്പടെ പ്രദേശത്ത് കുടിവെളള വിതരണം നടത്തി വരികയാണ്. ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെളളം പാഴായിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല.പരവൂര്‍, പൂതക്കുളം ,കലയ്‌ക്കോട് , മീനമ്പലം പ്രദേശങ്ങളില്‍ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടിയും ടാപ്പ് ഇല്ലാതെയും കുടിവെളളംപാഴാകുന്നത് ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts