80 മീ​റ്റ​ര്‍ തു​ണി​യി​ൽ വി​രി​ഞ്ഞ​ത് വി​സ്മ​യ ഗൗ​ൺ; 25 വ​ർ​ഷ​മാ​യി ത​യ്യ​ൽ രം​ഗ​ത്ത് സ​ജീ​വ​മാ​യ ബി​നു തു​ന്നി​യ ഡ്രസ് വൈ​റ​ലാ​വു​ക​യാ​ണ്

ചേ​ർ​ത്ത​ല: ചേ​ര്‍​ത്ത​ല സ്വ​ദേ​ശി നി​ര്‍​മി​ച്ച 80 മീ​റ്റ​ര്‍ തു​ണി ഉ​പ​യോ​ഗി​ച്ചു​ള്ള ഗൗ​ണ്‍ വി​സ്മ​യ​മാ​യി. 25 വ​ർ​ഷ​മാ​യി ത​യ്യ​ൽ മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന പി.​എ. ബി​നു​വി​ന്‍റെ ക​ര​വി​രു​താ​ണ് വി​സ്മ​യ​ക​ര​മാ​യ​ത്. പ​ര​സ്യ ചി​ത്രീ​ക​ര​ണ​ത്തി​നാ​യാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പ​ട്ട​ണ​ക്കാ​ട് മ​ന​ക്കോ​ടം സ്വ​ദേ​ശി​യാ​യ ന​ഴ്സി​നാ​യി ബി​നു ഗൗ​ൺ ത​യി​ച്ചു ന​ൽ​കി​യ​ത്.

മെ​റൂൺ നി​റ​ത്തി​ലു​ള്ള തു​ണി​യി​ൽ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഗൗ​ൺ തു​ന്നി​യ​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ ന​ഴ്സാ​യ പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​നി ഒ​ലി​വി​യ മൈ​ക്കി​ളി​ന് പ​ര​സ്യ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ര​യും നീ​ളം കൂ​ടി​യ തു​ണി ഉ​പ​യോ​ഗി​ച്ച് ഗൗ​ൺ തയിച്ച​ത്.

ഒ​ന്നാ​മ​ത്തെ ഭാ​ഗ​ത്ത് ആ​റു മീ​റ്റ​ർ തു​ണി ഉ​പ​യോ​ഗി​ച്ച് 15 ഇ​ഞ്ച് നീ​ള​ത്തി​ൽ 16 പീ​സും ര​ണ്ടാ​മ​ത്തെ ലെ​യ​റി​ൽ 18 മീ​റ്റ​ർ തു​ണി ഉ​പ​യോ​ഗി​ച്ച് 15 ഇ​ഞ്ച് നീ​ള​ത്തി​ൽ 45 പീ​സും മൂ​ന്നാ​മ​ത്തെ ലെ​യ​റി​ൽ 47 മീ​റ്റ​ർ തു​ണി​യി​ൽ 19 ഇ​ഞ്ച് നീ​ള​ത്തി​ൽ 94 പീ​സും ഉ​പ​യോ​ഗി​ച്ചാ​ണ് ഗൗ​ൺ തു​ന്നി​യ​ത്.

ഫ്ല​യ​ർ 218 മീ​റ്റ​റു​ണ്ട്. യോ​ക്കി​നും സ്ലീ​വി​നും കൂ​ടി ഒ​മ്പ​തു മീ​റ്റ​ർ തു​ണി​യും ഉ​പ​യോ​ഗി​ച്ചു. ജോ​ബി ലൂ​യി​സി​ന്‍റെ യും പി.​എ. ബി​നു​വിന്‍റെയും ഉ​ട​മ​സ്ഥ​ത​യി​ൽ ചേ​ർ​ത്ത​ല പാ​ര​ഡൈ​സ് തി​യ​റ്റ​റി​ന് സ​മീ​പ​മു​ള്ള വൈ​ബ് ഡി​സൈ​നിം​ഗ് സ്റ്റി​ച്ചിം​ഗ് സെ​ന്‍ററി​ലാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണം. പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡോ.​ റി​ന്‍റു വ​ഴി​യാ​ണ് ഇ​വ​ർ​ക്ക് ഓ​ർ​ഡ​ർ ല​ഭി​ച്ച​ത്.

മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ചേ​ർ​ത്ത​ല​യി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. ചേ​ർ​ത്ത​ല ക​ണ്ട​മം​ഗ​ലം ക്ഷേ​ത്ര സ​മി​തി​യി​ലെ ഖ​ജാ​ൻ​ജി​യാ​യ ബി​നു ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു അ​രൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​ണ്.

സാ​ധാ​ര​ണ​യാ​യി 20 മീ​റ്റ​റോ​ളം തു​ണി ഉ​പ​യോ​ഗി​ച്ചാ​ണ് ഗൗ​ൺ തയിക്കു​ന്ന​തെ​ന്നും ആ​ദ്യ​മാ​യാ​ണ് 80 മീ​റ്റ​ർ തു​ണി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും ബി​നു പ​റ​ഞ്ഞു. ഗൗ​ൺ ഇ​ന്ന​ലെ ഓ​സ്ട്രേ​ലി​യ​യി ലേക്ക് കൊ​ണ്ടുപോ​കു​ന്ന​തി​നാ​യി ഉ​ട​മ​സ്ഥ​ർ​ക്കു കൈ​മാ​റി.

Related posts

Leave a Comment