കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്ഷേത്രകമ്മിറ്റി ഭാരവാഹികളില്‍ അഞ്ചുപേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചവിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്. അതേസമയം കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ മുഖ്യ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയേയും ഭാര്യ അനാര്‍ക്കലിയേയും നാളെ കോടതിയില്‍ ഹാജരാക്കും. ഇവരെ ഇന്നും വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
വെടിക്കേട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടുപേര്‍ കൂടി പിടിയിലായി. കമ്മിറ്റി അംഗങ്ങളായ ശ്യാംലാല്‍, പ്രേംലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റ് ക്ഷേത്ര ഭാരവാഹികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.