പരാജയം മുന്നില്‍ കണ്ടവരുടെ മുന്‍കൂര്‍ ജാമ്യം! താന്‍ ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ തെറ്റ്; വാര്‍ത്തയ്ക്കു പിന്നില്‍ തോല്‍വി മുമ്പില്‍ കണ്ടവരെന്നു ശോഭനാ ജോര്‍ജ്

Sobhanaചെങ്ങന്നൂര്‍: പരാജയം മുന്നില്‍ കണ്ടവരുടെ മുന്‍കൂര്‍ ജാമ്യമാണ് താന്‍ ബിജെപിയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നിലെന്നും തോല്‍വിക്കു മുന്നോടിയായി ഇവരെടുത്ത മുന്‍കൂര്‍ ജാമ്യമാണ് അടിസ്ഥാന രഹിതമായ ഈ വാര്‍ത്തയെന്നും ശോഭനാ ജോര്‍ജ് രാഷ്ട്രദീപികയോട് പറഞ്ഞു.       ചെങ്ങന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ശോഭനാ ജോര്‍ജ് ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്ത സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് ശോഭന നിലപാട് വ്യക്തമാക്കിയത്.

ബിജെപിയുമായി യാതൊരുവിധ ചര്‍ച്ചയിലും ഇതുവരെ ഏര്‍പ്പെട്ടിട്ടില്ല. തന്റെ ഒരു വാര്‍ത്തയും ഒരു കോളം പോലും നല്കാത്ത ചില പത്രങ്ങളാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുള്ളതുകൊണ്ട് തന്നെ ഇതിനുള്ളില്‍ ഗൂഢാലോചനയുള്ളതായും ശോഭനാ ജോര്‍ജ് ആരോപിച്ചു. സംഭവം സംബന്ധിച്ച് എറണാകുളത്ത് പത്രസമ്മേളനം നടത്തി വിവരങ്ങള്‍ ഇന്ന് മാധ്യമങ്ങളെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

Related posts