വ​ലി​യൊ​രു ശ​ബ്ദ​ത്തോ​ടെ ചെ​ങ്കോ​ട്ട ന​ടു​ങ്ങി, ഒ​പ്പം രാ​ജ്യ​വും; തൊ​ട്ട​ടു​ത്തു ജു​മാ​ മ​സ്ജി​ദും വ​ലി​യ ഇ​ല​ക്ട്രോ​ണി​ക് മാ​ർ​ക്ക​റ്റും; ആ​ശ​ങ്ക​യോ​ടെ ന​ഗ​ര​വാ​സി​ക​ൾ

ന്യൂ​ഡ​ൽ​ഹി; ച​രി​ത്ര​സ്മാ​ര​ക​മാ​യ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണു രാ​ജ്യം. ന​ഗ​ര​വാ​സി​ക​ളി​ൽ ഇ​തു വ​ലി​യ ആ​ശ​ങ്ക പ​ര​ത്തി.

സ്ഫോ​ട​ന​മു​ണ്ടാ​യ മെ​ട്രോ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാം ഗേ​റ്റി​നു സ​മീ​പ​ത്തു​നി​ന്ന് കേ​വ​ലം 270 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണു ചെ​ങ്കോ​ട്ട സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​വി​ടെ​നി​ന്ന് കേ​വ​ലം 250 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​യ​തും വ​ലി​പ്പ​മേ​റി​യ​തു​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ ഓ​ൾ​ഡ് ല​ജ്പ​ത് റാ​യ് മാ​ർ​ക്ക​റ്റ്.

500 മീ​റ്റ​ർ അ​ക​ലെ ഡ​ൽ​ഹി ജു​മാ മ​സ്ജി​ദും സ്ഥി​തി​ചെ​യ്യു​ന്നു. പ​ര​ന്പ​രാ​ഗ​ത​മാ​യി സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​റു​ള്ള​ത്.

നി​ത്യേ​ന ആ​യി​ര​ക്ക​ണ​ക്കി​നു സ​ഞ്ചാ​രി​ക​ളാ​ണ് ചെ​ങ്കോ​ട്ട സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്. ഇ​തി​ൽ ന​ല്ലൊ​രു​പ​ങ്ക് സ​ഞ്ചാ​രി​ക​ളും മെ​ട്രോ​യി​ലെ​ത്തി ഇ​ന്ന​ലെ സ്ഫോ​ട​നം ന​ട​ന്ന റോ​ഡി​ലൂ​ടെ ന​ട​ന്നാ​ണ് ചെ​ങ്കോ​ട്ട​യി​ലെ​ത്തു​ന്ന​ത്. ചെ​ങ്കോ​ട്ട​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ്.

തി​ര​ക്കേ​റി​യ സ​മ​യ​ത്താ​യി​രു​ന്നു സ്ഫോ​ട​ന​മെ​ങ്കി​ൽ ആ​ള​പാ​യം ക​ന​ത്ത തോ​തി​ലു​ണ്ടാ​കു​മാ​യി​രു​ന്നു.

Related posts

Leave a Comment