പരാലിമ്പിക്‌സിന് കൊടിയിറക്കം; ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

ld-paralimpicsറിയോ ഡി ഷാനെയ്‌റോ: റിയോ പരാലിമ്പിക്‌സിന് വര്‍ണാഭമായ കൊടിയിറക്കം. സൈക്ലിംഗ് മത്സരത്തിനിടെ മരിച്ച ഇറാന്റെ ബഹ്മാന്‍ ഗോല്‍ബാനെസാദിന് ആദരമര്‍പ്പിച്ചാണ് ഗെയിംസ് സമാപന ചടങ്ങ് അവസാനിച്ചത്. ചരിത്രത്തിലെ മികച്ച നേട്ടവുമായാണ് ഇന്ത്യന്‍ സംഘം റിയോയില്‍ നിന്ന് മടങ്ങുന്നത്. രണ്ടു സ്വര്‍ണവും ഒന്നു വീതം വെള്ളിയും വെങ്കലുമായാണ് ഇന്ത്യ മടങ്ങുന്നത്. മെഡല്‍ പട്ടികയില്‍ 34-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 239 മെഡലുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.

പുരുഷന്മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാജരിയയുമാണ് സ്വര്‍ണം അണിഞ്ഞത്. വനിതകളുടെ ഷോട്ട്പുട്ട് എഫ്-53 ഇനത്തില്‍ ദീപ മാലിക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലും നേടി. ഇന്ത്യക്കായി 19 പേരാണ് ഗെയിംസില്‍ മത്സരിച്ചത്.

Related posts