പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് എളുപ്പം പോകാനാകില്ല

knr-policestationപരിയാരം: നടപ്പുവഴി ഒഴികെയുള്ള സ്ഥലങ്ങള്‍ മുഴുവനും വാഹനങ്ങളും മണലും നിറഞ്ഞതിനാല്‍ പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് പോകുന്നത് പോലും വളരെ ദുഷ്കരമാകുന്നു.  വിവിധ കേസുകളില്‍, പ്രത്യേകിച്ചും മണല്‍കടത്തിന് പിടിച്ച മിനിലോറികളാണ് സ്‌റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത്. ചാക്കുകളിലാക്കിയ മണലും ഇവിടെ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.  പരിയാരം ടിബി സാനിട്ടോറിയത്തിന്റെ പഴയ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സില്‍ പ്രവര്‍ത്തിച്ചുവരുന്ന പോലീസ് സ്‌റ്റേഷനില്‍ പോലീസുകാരുടെ ഇരുചക്രവാഹനങ്ങള്‍ സൂക്ഷിക്കാന്‍ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണിപ്പോള്‍.

ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തും ഔഷധിയുടെ സ്ഥലത്തുമായിട്ടാണ് ഇരുന്നൂറിലേറെ ചെറുതും വലുതുമായ വാഹനങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ദേശീയപാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്‌റ്റേഷനായതിനാല്‍ വാഹനാപകടത്തില്‍ പെടുന്ന നിരവധി വാഹനങ്ങളും ഇവിടെ തന്നെയാണ് സൂക്ഷിക്കുന്നത്. മണല്‍കടത്തിന് പിടികൂടിയവ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്നതാ യതിനാല്‍ മിക്കവാറും അവ ദ്രവിച്ചു തീരാനാണ് സാധ്യത.

Related posts