പരിയാരം: തെരുവ് വിളക്കുകള്‍ കത്താത്തതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ ഇരുട്ടിലായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന നൂറുകണക്കിനാളുകളുടെ ആശ്രയമായ തെരുവുവിളക്കുകളാണ് ആഴ്ചകളായി പ്രകാശിക്കാത്തത്. വ്യാപാരികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ബസുകളിറങ്ങി മെഡിക്കല്‍ കോളജിലേക്ക് പോകുവാനായി റോഡ് മുറിച്ചുകടക്കുന്നവര്‍ വെളിച്ചമില്ലാത്തതിനാല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. രാത്രിയില്‍ തൊട്ടടുത്ത കടകളിലെ വെളിച്ചത്തെയാണ് ആളുകള്‍ ആശ്രയിക്കുന്നത്.
കടകള്‍ അടയുന്നതോടെ പ്രദേശം കൂറ്റാകൂരിരുട്ടില്‍ അമരുകയാണ്. വാഹനങ്ങള്‍ തട്ടി കാല്‍നടക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ആഴ്ചയിലാണ് റോഡിലെ സീബ്രാവരകള്‍ മുറിച്ചുകടക്കവെ ലോറിയിടിച്ച് കടന്നപ്പള്ളി സ്വദേശിയായ യുവാവിന് പരിക്കേറ്റത്. പ്രധാന ജംഗ്ഷനായ ഇവിടെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീക—രിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.