പരിയാരം: പരിയാരം-ശ്രീസ്ഥ റോഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.വി. രാജേഷിന്റെ ചുമരെഴുത്ത് നടത്തിയ മതില്‍ ഇടിച്ചുതകര്‍ത്തു. ശ്രീസ്ഥയില്‍ സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തിയ ചുമരെഴുത്താണ് മതില്‍ തകര്‍ത്ത് നശിപ്പിച്ചത്. ഇന്നലെ രാവിലെയാണ് മതില്‍ തകര്‍ത്തതായി കണ്ടത്. ഇടത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പരിയാരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പരിയാരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ചുമരെഴുത്ത് നടത്തിയ മതില്‍ തകര്‍ത്തു
