പരിശീലകന്‍ ജോമോന്‍ സ്‌പോണ്‍സറെ തേടുന്നു

sp-jomonകോട്ടയം: ഫുട്‌ബോളില്‍ കേരളത്തിന്റെ പെണ്‍പെരുമ ഉയര്‍ത്തിയ പരിശീലകന്‍ ജോമോന്‍ ജേക്കബ് വിദേശ പരിശീലനത്തിനു സ്‌പോണ്‍സറെ തേടുന്നു. മേവെള്ളൂര്‍ വനിത ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനാണ് ജോമോന്‍.സായി സെന്റര്‍ പദവി നേടിയിട്ടുള്ള മേവെള്ളൂര്‍ വനിതാ ഫുട്‌ബോള്‍ അക്കാദമിയിലെ താരങ്ങളുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശ പരിശീലനത്തിനുള്ള അവസരം ജോമോന്‍ തേടുന്നത്. രണ്ടു വര്‍ഷമായി ജോമോന്‍ ഫുട്‌ബോള്‍ പരിശീലകനായി സേവനമനുഷ്ഠിക്കുകയാണ്.

ജോമോന്റെ കീഴില്‍ മികച്ച വനിതാ ഫുട്‌ബോള്‍ ടീമായി മേവെള്ളൂര്‍ വനിത ഫുട്‌ബോള്‍ അക്കാദമി മാറിക്കഴിഞ്ഞു. കേരള വനിതാ ഫുട്‌ബോളില്‍ പല ടൂര്‍ണമെന്റുകളില്‍ വിജയമൊരുക്കിയത് ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്നു. ദേശീയ ടീമില്‍ വരെ ഇടംപിടിക്കാനും ജോമോന്റെ ശിക്ഷ്യകള്‍ക്കായി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വനിതാ പോലീസില്‍ ജോലി ആവശ്യപ്പെട്ട് ഈ അക്കാദമിയിലെ താരങ്ങള്‍ മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

Related posts